ചാവക്കാട് ലിറ്ററേച്ചർ ഫെസ്റ്റ് : കഥ–കവിത മത്സര വിജയികൾക്ക് സമ്മാന വിതരണം

ചാവക്കാട് : ചാവക്കാട് രണ്ടു ദിവസങ്ങളിലായി നടന്നുവന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കഥ-കവിത മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. എഴുത്തുകാരൻ അഷ്റഫ് കാനാപ്പുള്ളി സമ്മാനങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറി. സാഹിത്യാഭിരുചിയും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്നതിന് ലക്ഷ്യമിട്ടായിരുന്നു മത്സരം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ പങ്കാളിത്തവും രചനകളിലെ വൈവിധ്യവും ശ്രദ്ധേയമായിരുന്നു.


Comments are closed.