mehandi banner desktop
Chavakkad online

പുന്നയൂർക്കുളത്ത്  50 വർഷങ്ങൾക്കുശേഷം യുഡിഎഫ് അധികാരത്തിൽ

fairy tale

പുന്നയൂർക്കുളം :1975 മുതൽ എൽ.ഡി.എഫ്. കുത്തകയായിരുന്ന പുന്നയൂർക്കുളം പഞ്ചായത്തിൽ യു.ഡി.എഫിന് ചരിത്ര മുഹൂർത്തം. യു.ഡി.എഫിലെ ഹസ്സൻ തളികശ്ശേരി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി അണ്ടത്തോട് സബ് രജിസ്ട്രാർ ഗോപകുമാർ മുമ്പാകെയാണ് സത്യപ്രതിജ്‌ഞ ചെയ്തത്.

planet fashion

ആദ്യ റൗണ്ടിൽ യു.ഡി.എഫ്. 9, എൽ.ഡി.എഫ്. 7, എൻ.ഡി.എ. 4, എന്നിങ്ങനെയായിരുന്നു ഫലം. പിന്നീട് രണ്ടാം റൗണ്ടിൽ യു.ഡി.എഫ്, എൽ.ഡി.എഫ്. തമ്മിൽ മത്സരിച്ചപ്പോൾ 9 വോട്ട് നേടി ഹസ്സൻ തളികശ്ശേരി വിജയിച്ചതായി വരണാധികാരി പ്രഖ്യാപിച്ചു. എസ് ഡി പി ഐ അംഗത്തിന്റെ വോട്ട് അസാധുവായി രേഖപ്പെടുത്തി.

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ മുസ്ലീം ലീഗിലെ സൈനബ ഷുക്കൂർ, എൽ.ഡി.എഫിലെ ശോഭ പ്രേമൻ, എൻ.ഡി.എയിലെ അനിത ധർമ്മൻ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.

ആദ്യ റൗണ്ടിൽ നടന്ന തെരഞെഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഒമ്പതും, എൽ.ഡി.എഫിന് ആറും, എൻ.ഡി.എക്ക് നാല്, അസാധു രണ്ട് എന്നിങ്ങനെയായി രുന്നു ഫലം. എസ്.ഡി.പി.ഐ. അംഗത്തിന്റെയും പതിനാറാം വാർഡിലെ എൽ.ഡി.എഫ്. അംഗം ജയന്തിയുടെ വോട്ടുമാണ് അസാധുവായത്. രണ്ടാം റൗണ്ടിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ഒമ്പതും എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് ഏഴ് വോട്ടും ലഭിച്ചു. സൈനബയ്ക്ക് പ്രസിഡന്റ് ഹസൻ തളികശേരി സത്യ വാചകം ചൊല്ലിക്കൊടുത്തു.

ഹസ്സൻ തളികശ്ശേരി ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കെഎസ്‌ യു പ്രവർത്തകനായാണ് രാഷ്ട്രീയ തുടക്കം. പഴഞ്ഞി എംഡി കോളേജ് യൂണിയൻ ചെയർമാൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കൗൺസിൽ അംഗം എന്നീ പദവികൾ വിദ്യാർഥിയായിരിക്കെ വഹിച്ചിരുന്നു

Comments are closed.