
ചാവക്കാട്: യുഡിഎഫ് സർക്കാർ സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയ തെറ്റായ നടപടിക്കെതിരെ സിപിഎം ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗം എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ നടപ്പിലാക്കിയ പദ്ധതികൾ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ അട്ടിമറിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.
ചടങ്ങിൽ സിപിഎം മുൻസിപ്പൽ കമ്മിറ്റി നേതാക്കളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.



Comments are closed.