സമാധാന ചങ്ങല തീർത്ത് തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്കൂൾ വിദ്യാർത്ഥികൾ

ചാവക്കാട് : യുദ്ധമല്ല സമാധാനമാണ് മനുഷ്യരാശിയുടെ പ്രതീക്ഷ എന്ന സന്ദേശം ഉയർത്തി തിരുവത്ര കോട്ടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂൾ വിദ്യാർത്ഥികൾ സമാധാന ചങ്ങല തീർത്തു. സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹിരോഷിമ നഗസാഗി ദിനാജരണത്തിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികളെ അണിനിരത്തി സമാധാന ശൃംഖല സംഘടിപ്പിച്ചത്.

സ്കൂൾ ലീഡർ ആർ . ടി മുഹമ്മദ് ഷയാൻ, സ്റ്റാഫ് സെക്രട്ടറി എം കെ സലീം, സി ജെ ജിൻസി, എം ആർ ഐശ്വര്യ, എ എസ് സന്ധ്യ, പി ആർ ഷീജ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളായ ഫാത്തിമ സന, അൽഹന, ഫസ തസ്‌നീം, ആമിന റിദ, അവന്തിക, ഹനിയ തുടങ്ങിയവർ നേതൃത്വം നൽകി.



Comments are closed.