mehandi banner desktop
Chavakkad online

പുന്നയൂർക്കുളം പഞ്ചായത്ത് തിമിര മുക്തമാകുന്നു

Ft

അണ്ടത്തോട്: പുന്നയൂർക്കുളം പഞ്ചായത്തിനെയും സമീപ പ്രദേശങ്ങളെയും തിമിരമുക്തമാക്കുന്നതിൻ്റെ ഭാഗമായി അണ്ടത്തോട് മഅദനുൽ ഉലൂം മദ്രസ ഹാളിൽ സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമേകുന്ന പുന്നയൂർക്കുളം പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, പ്രശസ്ത നേത്ര ആശുപത്രിയായ ഐറ്റീസ്, ഇന്ദിരാ ഭവൻ ചാരിറ്റബിൾ സൊസൈറ്റി അണ്ടത്തോട് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് 41-ാമത് മെഡിക്കൽ ക്യാമ്പ് നടത്തിയത്.

Jan oushadi

പഞ്ചായത്ത് പ്രസിഡൻ്റും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഹസ്സൻ തളികശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ദിരാ ഭവൻ പ്രസിഡൻ്റ് ഷാഹിദ് കൊപ്പര അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലിയേറ്റീവ് കോർഡിനേറ്റർ ദിവാകരൻ പനന്തറ സ്വാഗതവും പാലിയേറ്റീവ് പ്രസിഡൻ്റ് വി.കെ. യൂസഫ് പദ്ധതി വിശദീകരണവും നടത്തി.

ആരോഗ്യ ബോധവൽക്കരണവും പരിശോധനയും ക്യാമ്പിനോടനുബന്ധിച്ച് ആയുഷ് ഗ്രാം പ്രോജക്ട് മെഡിക്കൽ ഓഫീസർ ഡോ. നിമ്മി കർക്കിടക മാസത്തെ ഭക്ഷണരീതികൾ, പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന വ്യായാമ മുറകൾ, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ച് വിഷയാവതരണം നടത്തി. തുടർന്ന് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ ജനങ്ങൾക്കായി ജീവിതശൈലീ രോഗനിർണയ പരിശോധനയും സംഘടിപ്പിച്ചു.

26 പേർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായി നൽകും ഐറ്റീസ് കണ്ണാശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ ഇരുന്നൂറിലധികം രോഗികളെ പരിശോധിച്ചു. ഇതിൽ തിമിരം കണ്ടെത്തിയ 26 പേർക്ക് സൗജന്യ ശസ്ത്രക്രിയയ്ക്കുള്ള അനുമതിപത്രം നൽകി. ശസ്ത്രക്രിയക്കായി രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതും തിരികെ വീട്ടിലെത്തിക്കുന്നതും സൗജന്യമായിരിക്കും.

മഹല്ല് ഭാരവാഹികളായ വി.കെ. മുഹമ്മദ്, എം.എ. റഷീദ്, വി. മായിൻകുട്ടി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. ആബിദ്, ലോകകേരള സഭ പ്രതിനിധി കായനയിൽ റഫീഖ്, ഇന്ദിരാ ഭവൻ ഗൾഫ് ചാപ്റ്റർ സെക്രട്ടറി ഹക്കിം ചന്ദനത്ത്, കെ.എം.സി.സി പ്രതിനിധി പി.കെ. അബ്ദുള്ള, എ.കെ. മൊയ്തുണ്ണി, സാദിഖ് തറയിൽ, റാഫി മാലിക്കുളം, ചിപ്പി, മാധവൻ പെരിയമ്പലം, കെ.സി. ഷക്കീർ ഹുസൈൻ, അൻവർ അസ്സൈനാരകത്ത്, റൗഫ് മാലിക്കുളം, അനസ് എ.എച്ച്, സി.എസ്. സൈത് മുഹമ്മദ്, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ഇന്ദിരാ ഭവൻ സെക്രട്ടറി സി.യു. മുസ്തഫ നന്ദി രേഖപ്പെടുത്തി

Comments are closed.