mehandi banner desktop
Chavakkad online

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

Ft

ചാവക്കാട് : രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ പുഷ്പാർച്ചനയും, അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം കൺവീനർ കെ.വി. ഷാനവാസ് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് കെ.വി. യൂസഫലി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മുൻ കൺവീനർ കെ. നാവാസ് മുഖ്യ പ്രഭാഷണം നടത്തി. 

Jan oushadi

കോൺഗ്രസ്സ് നേതാക്കളായ ടി.എച്ച് റഹീം, ഷോബി ഫ്രാൻസിസ്, സി.കെ ബാലകൃഷ്ണൻ, കെ.വി ലാജുദ്ധീൻ, കെ.കെ ഹിറോഷ്, ഷുക്കൂർ കോനാരത്ത്, എ.കെ മുഹമ്മദാലി, സലാം കൊപ്പര, ഇസ്ഹാഖ് മണത്തല, സുരേഷ് മുതുവട്ടൂർ, കെ.വി ഷംസുദ്ധീൻ, പി എം നൂറുദ്ധീൻ, വി.എൽ ഫ്രാൻസിസ്, കെ എച്ച് ജബ്ബാർ, ടി.കെ ബഷീർ, രാധാകൃഷ്ണൻ ചാപ്പറമ്പ്, കെ എൻ സന്തോഷ് എന്നിവർ സംസാരിച്ചു.

Comments are closed.