സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് – എം എൽ എ സല്യൂട്ട് സ്വീകരിച്ചു

ചാവക്കാട് : എം. ആർ. ആർ.എം ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടന്നു. ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബർ സല്യൂട്ട് സ്വീകരിച്ചു. ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി. വി. വിമൽ കേഡറ്റുകൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് കൗൺസിലർ എം ബി പ്രമീള, പ്രിൻസിപ്പാൾ എം ഡി ഷീബ, ഹെഡ്മിസ്ട്രസ് എം സന്ധ്യ, എസ് പി സി പ്രൊജക്റ്റ് ഗുരുവായൂർ സബ് ഡിവിഷൻ എ എന്‍ ഓ ശ്രീജി, പിടിഎ പ്രസിഡന്റ് . ഷൈബി വത്സൻ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, സിവിൽ പോലീസ് ഓഫീസർ അനൂപ് കെ ജി, പ്രശോഭ് പി പി , ചിത്തിര കെ എസ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അഖിൽ കെ അരവിന്ദാക്ഷൻ, ശ്രുതി പി എസ്, അഞ്ജലി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.

Comments are closed.