ചാവക്കാട്: എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്കൂൾതല കായികമേളയ്ക്ക് മുന്നോടിയായി നടന്ന വിദ്യാർഥികളുടെ റാലി ചാവക്കാട് സബ് ഇൻസ്‌പെക്ടർ പ്രീത ബാബു ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ചാവക്കാട് നഗരം ചുറ്റിയ റാലി സ്lകൂൾ അങ്കണത്തിൽ സമാപിച്ചു. ചടങ്ങുകൾക്ക് പ്രിൻസിപ്പൽ എം ഡി ഷീബ, ഹെഡ്മിസ്ട്രസ് എം സന്ധ്യ, പി ടി എ പ്രസിഡന്റ് ഷൈബി വത്സൻ, വൈസ് പ്രസിഡണ്ട് സിറാജ്, മജീദ്, അഖിൽ, കെ അരവിന്ദക്ഷൻ, സുനിഷ് കെ തോമസ്, സോഷ്യ കെ വി, കെ പി സിനി, കെ എസ് ചിത്ര, ലിമി സി എം, ശ്രുതി. പി എസ്, എൻ വി മധു, സുജു കെ എസ് എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.