ചാവക്കാട് നഗരസഭയുടെ ഓണം, ബക്രീദ് ചന്ത തുടങ്ങി
ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം, ബക്രീദ് ചന്തയുടെ ഉദ്ഘാടനം ബുധനാഴ്ച കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ചന്ത തുടങ്ങിയിരിക്കുന്നത്. നഗരസഭയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച ജൈവ പച്ചക്കറികള്‍, കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ചേലക്കര, പഴയൂര്‍ ഫാമുകളിലും, കൊടകര, ചാലക്കുടി എിവിടങ്ങളില്‍ കൃഷി വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച ജൈവ പച്ചക്കറികളും, ഓണക്കുലകളും ചന്തയിലുണ്ട്. കുടുംബശ്രീയുടെ വിവിധ യൂണിറ്റുകളുടെ പലഹാരങ്ങള്‍, നഗരസഭ പ്രദേശത്ത് കൃഷി ചെയ്ത കൂര്‍ക്ക, കപ്പ എന്നിവയും മുളക്, മല്ലി, അരി തുടങ്ങിയ പൊടി ഉല്‍പ്പന്നങ്ങളും ചന്തയില്‍ ലഭ്യമാണ്. വെറ്റിലപ്പാറ സര്‍വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചക്ക ഉത്പ്പന്നങ്ങളായ ചക്ക സ്‌ക്വാഷ്, ചക്ക അച്ചാര്‍, ചക്ക പുട്ടുപൊടി, ചക്ക ചപ്പാത്തി, ചക്ക മിക്‌സര്‍, ചക്ക പായസം എന്നിവയും ചന്തയിലെ പ്രധാന ഇനങ്ങളാണ്.
നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.എച്ച് സലാം, എ.സി ആനന്ദന്‍, സഫൂറ ബക്കര്‍, കൌണ്‍സിലര്‍ എ.എച്ച് അക്ബര്‍, കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.ജോഷി മോന്‍, പ്രതിപക്ഷ നേതാവ് കെ.കെ കാര്‍ത്ത്യായനി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments are closed.