mehandi new

ചാവക്കാട് നഗരസഭ കർഷകർക്ക് തെങ്ങ് വളവും ഇടവിള കൃഷിക്കായുള്ള കിഴങ്ങ് കിറ്റും വിതരണം ചെയ്തു

fairy tale

ചാവക്കാട് : സമഗ്ര കാർഷിക വികസനത്തിന്റെ ഭാഗമായി നഗരസഭയുടെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങ് കൃഷി വികസനത്തിനായി വളവും ഇടവിള കൃഷിക്കായുള്ള കിഴങ്ങ് കിറ്റും വിതരണം ചെയ്തു. വിതരണോദ്ഘാടനം  ഗുരുവായൂർ എം. എൽ. എ  എൻ. കെ അക്ബർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പദ്ധതി പ്രകാരം നഗരസഭയിലെ 252 ഗുണഭോക്താക്കൾക്കായി പതിനായിരത്തോളം തെങ്ങുകൾക്കുള്ള വളവും  ഇടവിളകൃഷിക്കായി  ചേമ്പ്, ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വിത്തുകളുമാണ് വിതരണം ചെയ്തത്.
12 ലക്ഷം രൂപ അടങ്കൽ തുകയായുള്ള പദ്ധതിയിൽ 10 ലക്ഷം പദ്ധതി വിഹിതവും ബാക്കി തുക ഗുണഭോക്തൃ വിഹിതവുമായാണ് കണ്ടെത്തിയിരിക്കുന്നത്.

നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക് സ്വാഗതമാശംസിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, പി. എസ്. അബ്ദുൾ റഷീദ്, ബുഷറ ലത്തീഫ്, മുഹമ്മദ്‌ അൻവർ എ. വി, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം. ആർ. രാധാകൃഷ്ണൻ, കെ. വി സത്താർ എന്നിവർ ആശംസകൾ അറിയിച്ചു. അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ അനിറോസ് ഇ. പി റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ കൗൺസിലർമാർ, കർഷകർ ഉൾപ്പെടെ നിരവധിയാളുകൾ സംബന്ധിച്ചു. നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ നന്ദി പറഞ്ഞു.

തുടർന്ന് കർഷകർക്ക് വേണ്ടി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടിക്ക് കൃഷി വകുപ്പ് മാസ്റ്റർ ട്രെയിനർ ശ്രീതു. എം. ജെ  നേതൃത്വം നൽകി.

Royal footwear

Comments are closed.