Header

ചാവക്കാട് നഗരസഭ വിപുലീകരിച്ച എം. സി. എഫ് നാടിന് സമർപ്പിച്ചു

ചാവക്കാട്: മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ വിപുലീകരിച്ച കെട്ടിടം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌ നാടിന് സമർപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് യോഗത്തിന് സ്വാഗതം ആശംസിച്ചു.

ചാവക്കാട് നഗരസഭയിൽ പരപ്പിൽതാഴത്ത് പ്രവർത്തിച്ചു വരുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിൽ നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 6434 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം വിപുലീകരിച്ചിരിക്കുന്നത്. നഗരസഞ്ചയ ഫണ്ടിൽ നിന്നും 85 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. ഹരിത കർമ്മ സേന വഴി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ഇവിടെ എത്തിച്ച് വേർതിരിച്ച് ക്ലീൻ കേരള കമ്പനി മുഖേന റീസൈക്കിൾ ചെയ്യുന്നു. ഈ പ്രവർത്തനത്തിലൂടെ നഗരസഭയിലെ മുഴുവൻ അജൈവ മാലിന്യങ്ങളും സംസ്കരിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.

ചാവക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, പി. എസ് അബ്ദുൾ റഷീദ്, മുഹമ്മദ്‌ അൻവർ എ. വി, പ്രസന്ന രണദിവെ, നഗരസഭ മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം. ആർ. രാധാകൃഷ്ണൻ, കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.എ മഹേന്ദ്രൻ, പി. കെ സെയ്താലിക്കുട്ടി, ഖാദർ ചക്കര, റോബി, ഇ.പി.സുരേഷ്‌കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
മുനിസിപ്പൽ എഞ്ചിനീയർ റിഷ്മ പി പി റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി കെ. ബി.വിശ്വനാഥൻ നന്ദി പറഞ്ഞു.

thahani steels

Comments are closed.