mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭ ആയുഷ് വയോജന ക്യാമ്പ് സംഘടിപ്പിച്ചു

Ft

ബ്ലാങ്ങാട്: ചാവക്കാട് നഗരസഭ ആയുർവേദ,  ഹോമിയോപ്പതി ഡിസ്പെൻസറിയുടെ  നേതൃത്വത്തിൽ ആയുഷ് വയോജന ക്യാമ്പ് ബ്ലാങ്ങാട്  ഗവ യു പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ  ബുഷ്റ ലത്തീഫ് ഉദ്ഘാടനം ചെയ്തു, വിദ്യാഭ്യാസകാര്യ  സ്ഥിരസമിതി അധ്യക്ഷ  പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. നഗരസഭ ഹോമിയോ മെഡിക്കൽ ഓഫീസർ  ഡോ സിന്ധു പി.വി സ്വാഗതം പറഞ്ഞു. പൊതുമരാത്ത കാര്യസ്ഥിര സമ്മിതി അധ്യക്ഷൻ  അഡ്വ. മുഹമ്മദ് അൻവർ എ.വി, വാർഡ് കൗൺസിലർ  രഞ്ജിത്ത് കുമാർ, നഗരസഭ യോഗ ട്രെയിനർ രാജി പ്രിൻസ്,  ഉമ്മു ഹുസൈൻ എന്നിവർ ആശംസകൾ  പറഞ്ഞു. ഡോ ഖദീജ കാദർമോൻ, ഡോ. ശ്രുതി വിനേഷ്, ഡോ. നീമ സലിം എന്നിവർ കേമ്പ് നയിച്ചു. നൂറിൽ അധികം വയോജനങ്ങൾ കേമ്പിൽ പങ്കെടുത്തു.

Jan oushadi

Comments are closed.