കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചാവക്കാട് നഗരസഭ

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെയും കർഷക സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ടും ചാവക്കാട് നഗരസഭ കൌൺസിൽ യോഗം ഐക്യഖണ്ഡം പ്രമേയം പാസാക്കി.

നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ഇന്ന് നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിലാണ് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു പ്രമേയം അവതരിപ്പിച്ചത്.
ചാവക്കാട് നഗരസഭ 29 ആം വാർഡ് കൗൺസിലർ പി. കെ. രാധാകൃഷ്ണൻ അവതാരകനായും 4 ആം വാർഡ് കൗൺസിലറും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ മുഹമ്മദ് അൻവർ എ. വി അനുവാദകനായും, 9 ആം വാർഡ് കൗൺസിലർ കെ.വി. സത്താർ അവതാരകനായും 14 ആം വാർഡ് കൗൺസിലർ സുപ്രിയ രാമേന്ദ്രൻ അനുവാദകയായുമാണ് കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെയും കർഷക സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ടും പ്രമേയങ്ങൾ അവതരിപ്പിച്ചുത്.
ചാവക്കാട് നഗരസഭ 10 ആം വാർഡിൽ കോഴിക്കുളങ്ങര -പുന്ന റോഡിൽ നിന്നും ആരംഭിച്ച് കോമരത്തും വീട് തറവാട്ട് അമ്പലം വരെയുള്ള പൊതുവഴി, പോക്കർ റോഡ്, 9 ആം വാർഡിൽ ഹെറിറ്റേജ് ഗാർഡൻ റോഡ് എന്നിവ നഗരസഭ ഏറ്റെടുത്ത് പ്രവർത്തികൾ ചെയ്യുന്നതിനും കൗൺസിൽ യോഗത്തിൽ തീരുമാനമായി.

Comments are closed.