mehandi new

ചാവക്കാട് നഗരസഭയുടെ ‘ബോട്ടിൽ ബൂത്ത്’ രണ്ടാംഘട്ടത്തിന് തുടക്കം

fairy tale

ചാവക്കാട്:  മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ സ്ഥാപിക്കുന്ന ബോട്ടിൽ ബൂത്തുകളുടെ രണ്ടാംഘട്ട ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു.

planet fashion

നഗരസഭയുടെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുന്ന ഈ പദ്ധതിക്കായി 1,95,000 രൂപ ചെലവഴിച്ച് 19 ബോട്ടിൽ ബൂത്തുകളാണ് സ്ഥാപിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്നത് ഒഴിവാക്കി പുനരുപയോഗത്തിനായി മാറ്റിവയ്ക്കുന്നതിന് ഈ ബൂത്തുകൾ സഹായകമാകും.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻഎ വി മുഹമ്മദ് അൻവർ സ്വാഗതം ആശംസിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ബി ദിലീപ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ, 19-ാം വാർഡ് കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് -1 എം ഷമീർ എന്നിവർ സംസാരിച്ചു. 

Comments are closed.