ചാവക്കാട്: തൊഴിയൂര്‍ താഴിശ്ശേരിക്ക് സമീപം പാലേമാവ് എട്ടാംതറയില്‍ സുലൈമാന്‍ മകന്‍ ഷിഫാദ് (25) ഖത്തറില്‍ ബൈക്കപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി അല്‍ക്കോറില്‍ വെച്ചായിരുന്നു അപകടം. അഹമ്മദ് ഹോസ്പ്പറ്റിലിനു കീഴില്‍ വഖറയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ വഖറ ഹോസ്പിറ്റലില്‍ കാഷ്യാറായി ജോലിചെയ്തു വരികയായിരുന്നു.
സഹോദരന്‍ ഷെഫിന്‍ (വിദ്യാര്‍ത്ഥി). മൃതദേഹം അഹമ്മദ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ഖത്തറില്‍ മറവുചെയ്യും.