ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ ഏക ഡോക്ടര്‍ ചാവക്കാട് സ്വദേശി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരോഗ്യ കാര്യങ്ങളില്‍ ഇനി ചാവക്കാട് സ്വദേശിയായ യുവ ഡോക്ടര്‍ ഷര്‍വിന്‍ ഷറീഫിന്റെ കൈകളും. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ കഴിഞ്ഞ മാസമാണ് ഷര്‍വിനെ ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോള്‍ ടീമിന്റെ ഡോക്ടറായി നിയമിച്ചത്. ടീമംഗങ്ങളുടെ സുരക്ഷയുടെ ചുമതലയുമായി ഡോക്ടര്‍ ഒരു മാസത്തിനകം രണ്ടു ക്യാമ്പുകളില്‍ പങ്കെടുത്തു. കഴിഞ്ഞ മാസം അവസാനം മുംബൈയിലായിരുന്നു ആദ്യ ക്യാമ്പ്. ഈ മാസം അഞ്ചാം തിയ്യതി മക്കാവില്‍ നടന്ന എ എഫ് സി കപ്പിന്റെ ക്വാളിഫൈഡ് റൗണ്ടിലും ഡോ ഷര്‍വിന്റെ സേവനം ടീമിനൊപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ അടുത്ത വിളിയും കാത്തിരിക്കുകയാണ് ഡോ. ഷര്‍വിന്‍.
ചാവക്കാട് ഏനാമാവ് റോഡില്‍ കണ്ണികുത്തിപാലത്തിനടുത്ത് കല്ലൂര്‍ അറയ്ക്കല്‍ മുഹമ്മദ് ഷെറീഫിന്റെ മകനാണ് ഷര്‍വിന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്‌പോര്‍ട്‌സ് വിഭാഗത്തിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. പരിയാരം മെഡിക്കല്‍ കോളെജില്‍ നിന്നും എം ബി ബി എസും, പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍നിന്നും പി ജി യും നേടി. ഫിഫയില്‍ നിന്ന് ഫുട്‌ബോള്‍ മെഡിസിനില്‍ ഡിപേ്‌ളാമയും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോള്‍ ടീമിലെ ഏക ഡോക്ടറാണ് ഷര്‍വിന്‍. ടീമിലെ ഫിസിയോ തെറാപ്പിസ്റ്റുകളില്‍ ഒരാളായി തൃശൂര്‍ സ്വദേശി ജിജി ജോര്‍ജ് ഏഴുവര്‍ഷമായി ജോലിചെയ്യുന്നുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഡോകടറായി ജോലിചെയ്യുതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഡോ. ഷര്‍വിന്‍ പറഞ്ഞു. ഡോ. അനീഷയാണ് ഭാര്യ. ഏക മകള്‍ ഹെയ്‌സ സ്‌ക്കൂള്‍ വിദ്യാര്‍ഥിയാണ്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.