ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഐറ അജ്മൽ

ചാവക്കാട് : ബഹ്റൈനിൽ താമസിക്കുന്ന ചാവക്കാട് സ്വദേശികളായ അജ്മൽ, മിഫിത ദമ്പതികളുടെ മകൾ 5 വയസ്സുകാരി ഐറ അജ്മൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ. ബഹ്‌റൈൻ ഇന്ത്യൻ സ്ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥയായ ഐറ മൂന്നു തരത്തിലുള്ള ജിഗ്സോ പസ്ൽസ് കുറഞ്ഞ സമയം കൊണ്ട് സോൾവ് ചെയ്താണ് നേട്ടം കൈവരിച്ചത്. 60 പീസുകളുള്ള ഹാൻസൽ ആൻഡ് ഗ്രെറ്റൽ, 72 പീസുകളുടെ ഷേപ്പ് പസിൽസ്, 12 പീസുകളുടെ മാച്ചിങ് പസിൽസ് എന്നിവയാണ് പത്തു മിനിറ്റ് സമയം കൊണ്ട് പൂർത്തീകരിച്ചത്.

ചാവക്കാട്ടെ സാംസ്കാരിക പ്രവർത്തകൻ ഫിറോസ് പി തൈപറമ്പിലിൻ്റ മകന്റെ മകളാണ്ഐ ബി ആർ നേട്ടപട്ടികയിൽ ഇടം പിടിച്ച കൊച്ചു മിടുക്കി.

Comments are closed.