ചാവക്കാട്ടുകാരി മലപ്പുറം ഡെപ്യുട്ടി കലക്ടറായി ചുമതലയേറ്റു


ചാവക്കാട് : ഒരുമനയൂർ സ്വദേശി കണ്ണമാട്ടിൽ രാധികയുടെ മകൾ കെ മീര മലപ്പുറം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. തൃശൂര്‍ തിരൂര്‍ കോലഴി സ്വദേശി കെ.രംദാസ് ആണ് പിതാവ് . 2020ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് സ്വന്തമാക്കിയ മീര തൃശൂര്‍ എഞ്ചിനീയറിങ് കോളജില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയതിന് ശേഷം ബംഗളൂരുവില്‍ ജോലി ചെയ്യുകയായിരുന്നു.
ഇതിനിടയിലാണ് സിവില്‍ സര്‍വീസിന് തയ്യാറെടുത്തത്. മാതാപിതാക്കള്‍ക്കൊപ്പം സിവില്‍ സ്റ്റേഷനില്‍ എത്തിയ അസിസ്റ്റന്റ് കലക്ടര്‍ മീരയെ എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ അന്‍വര്‍ സാദത്ത്, എം.സി റെജില്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.അലി എന്നിവര്‍ സ്വീകരിച്ചു.
നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp – +919745223340 +919946054450

Comments are closed.