എ കെ പി എ ചാവക്കാട് യൂണിറ്റ് സ്ഥാപകദിനം ആചരിച്ചു

ചാവക്കാട് : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ (AKPA) 42-ാമത് സ്ഥാപകദിനം ചാവക്കാട് യൂണിറ്റ് ഓഫീസിന് മുന്നിൽ പതാക ഉയർത്തി ആചരിച്ചു. ഫോട്ടോഗ്രാഫർമാരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി നാല് പതിറ്റാണ്ടിലേറെയായി തുടരുന്ന അഭിമാനകരമായ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സലീം ഐഫോക്കസ് പതാക ഉയർത്തി.ചടങ്ങിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സതീഷ് അപ്സര, യൂണിറ്റ് ട്രഷറർ നിയാസ് കെ എസ്, മേഖല സെക്രട്ടറി വിനോദ് ഒരുമനയൂർ, മേഖല ട്രഷറർ ഷബീർ ഡിജിമാക്സ്, മേഖല ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഉബൈദ് എൻ, പ്രശാന്ത് ഐഐഡിയ, ഷെക്കീർ ശോഭ എന്നിവർ പങ്കെടുത്തു.




Comments are closed.