mehandi banner desktop
Chavakkad online

വാടാനപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Ft

​വാടാനപ്പള്ളി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് ബസിന്റെ ടയർ പൊട്ടിത്തെറിച്ച് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം-ഗുരുവായൂർ റൂട്ടിലോടുന്ന ‘വലിയപറമ്പിൽ’ ബസിന്റെ മുൻവശത്തെ ഇടത് ഭാഗത്തെ ടയറാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2:10-ഓടെ വാടാനപ്പള്ളി ചിലങ്ക സെന്ററിന് തെക്ക് ഭാഗത്തുള്ള പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം.

Jan oushadi

​റോഡിന്റെ നടുഭാഗത്തുകൂടി പോകുമ്പോഴായിരുന്നു അപകടം. ടയർ പൊട്ടിത്തെറിച്ച് റോഡിലൂട ഉരസി മുന്നോട്ട് നീങ്ങിയ ബസ്, ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് 15 മീറ്ററോളം അകലെയാണ് നിശ്ചലമായത്. വാഹനം മറിയാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ടയർ പൂർണ്ണമായി തെറിച്ചുപോയി.

​യാത്രക്കാരുടെ മുന്നറിയിപ്പ് ജീവനക്കാർ അവഗണിച്ചതായി ആരോപണം

​ബസിന്റെ അടിഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് തളിക്കുളത്തുനിന്ന് ബസിൽ കയറിയ ഒരു വീട്ടമ്മ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും ഇവർ ഇത് ഗൗനിച്ചില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. ഈ അശ്രദ്ധയാണ് ടയർ പൊട്ടിത്തെറിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വലിയ ശബ്ദത്തിൽ ടയർ പൊട്ടിയതിനെ തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർ കടുത്ത ഭീതിയിലായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Comments are closed.