mehandi banner desktop
Chavakkad online

കാഞ്ഞാണിയിൽ ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

Ft

​കാഞ്ഞാണി: അന്തിക്കാട് റോഡിൽ പള്ളിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു.

Jan oushadi

​കാഞ്ഞാണി സ്വദേശി ബിജുവിന്റെ മകൻ ഗൗതം (18) ആണ് മരിച്ചത്. ബസ് ജീവനക്കാരനാണ് ഗൗതം. ബൈക്ക് ഓടിച്ചിരുന്ന കാരമുക്ക് തോരേക്കാട്ടിൽ വീട്ടിൽ അതുൽ (22)-നാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.

​അപകടത്തെ തുടർന്ന് അതുലിനെ കാഞ്ഞാണി ‘ആക്ടസ്’ ആംബുലൻസ് പ്രവർത്തകരും, ബൈക്കിന് പിറകിലിരുന്ന ഗൗതമിനെ ‘ഗാർഡിയൻ’ ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഉടൻ തന്നെ തൃശൂർ അശ്വനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗൗതമിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അതുൽ ആശുപത്രിയിൽ ചികിത്സയിലാണ്.

​ ഗൗതമിന്റെ അമ്മ സുമ. സഹോദരി: ഗൗരി.

Comments are closed.