mehandi new

തൃശ്ശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ മൊബൈൽ ഫോട്ടോഗ്രഫി മത്സരവുമായി ‘ചാവക്കാട് ഓൺലൈൻ’

fairy tale

കുന്നംകുളം : കുന്നംകുളത്ത് വെച്ച് നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കലോത്സവ നിമിഷങ്ങൾ എന്ന വിഷയത്തിൽ ചാവക്കാട് ഓൺലൈൻ, മൊബൈൽ  ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.  ഏത് മൊബൈൽ ഉപയോഗിച്ചും മത്സരത്തിനായി നൽകിയിരിക്കുന്ന തീമിന് അനുസൃതമായി ചിത്രങ്ങൾ പകർത്തി അയക്കാം. മൊബൈലിൽ പകർത്തിയ ഫോട്ടോകൾ കലോത്സവ സമാപന ദിവസമായ ഡിസംബർ 7 വരെ സമർപ്പിക്കാവുന്നതാണ്. ആശയം ഉൾക്കൊള്ളുന്നതെങ്കിൽ സെൽഫിയും മത്സരത്തിന് അയക്കാം. സ്വന്തമായി പകർത്തിയ JPEG ഫോർമാറ്റിൽ ഉള്ള ചിത്രങ്ങളാണ് മത്സരത്തിന് അയക്കേണ്ടത്. കോപ്പി റൈറ്റ് പരിധിയിൽ വരുന്ന ചിത്രങ്ങളോ, ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ചിത്രങ്ങളോ മത്സരത്തിന് അയക്കരുത്.

planet fashion

ഏതെങ്കിലും സ്ഥാപനങ്ങളെ അവമതിക്കുന്നതോ, മത-രാഷ്ട്രീയ ഭരണഘടന സ്ഥാപനങ്ങളെ ആക്ഷേപിക്കുന്നതോ സഭ്യമല്ലാത്തതോ ആയ ചിത്രങ്ങൾ മത്സരത്തിന് പരിഗണിക്കില്ല.

മത്സരത്തിനായി ഒരാൾക്ക് പരമാവധി മൂന്ന് ചിത്രങ്ങൾ വരെ അയക്കാം. 2024 ഡിസംബർ 3,5,6,7 തിയ്യതികളിലായി കുന്നംകുളത്ത് വെച്ച് നടക്കുന്ന തൃശ്ശൂർ റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിലെ  ചിത്രങ്ങളാണ് മത്സരത്തിനു പരിഗണിക്കുന്നത്.

അയക്കുന്ന ചിത്രത്തിനൊപ്പം, ഉപയോഗിച്ച മൊബൈൽ ഫോൺ മോഡൽ, മത്സരാർത്ഥിയുടെ പേര് , മേൽവിലാസം എന്നീ വിവരങ്ങൾ കൂടി നൽകണം. ക്രോപ്പ്, ബോർഡർ പോലെ പരിമിതമായ എഡിറ്റിംഗ് അനുവദനീയമാണ്. എന്നാൽ ഫിൽറ്റർ, കളർ ഷെയിഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. വാട്ടർ മാർക്കോ മത്സരാർത്ഥിയുടെ പേരോ ചിത്രത്തിലെ ഒരു ഭാഗത്തും ഉൾപ്പെടുത്താൻ പാടില്ല. മത്സരത്തിന്റെ ഘടന, നിയമങ്ങൾ തുടങ്ങിയവ മാറ്റുവാൻ ചാവക്കാട് ഓൺലൈനിന് പൂർണമായ അധികാരമുണ്ടായിരിക്കും. 

ഫലപ്രഖ്യാപനവും മികച്ച ചിത്രങ്ങളും ചാവക്കാട് ഓൺലൈൻ വെബ്സൈറ്റിലും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിലും  പ്രസിദ്ധീകരിക്കും. 9847574466 എന്ന വാട്സ്ആപ്പ് നമ്പറിലാണ്  ഫോട്ടോയും വിവരങ്ങളും അയക്കേണ്ടതാണ്. 

ചിത്രത്തില്‍ മാറ്റങ്ങള്‍ അനുവദിക്കില്ല. എന്നാല്‍ തെളിച്ചം (Brightness), നിറം (Colour Correction) എന്നിവ മാറ്റാവുന്നതാണ്. മറ്റു പരിവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അത് മത്സരത്തിന് പരിഗണിക്കുന്നതല്ല. ആവശ്യപ്പെട്ടാല്‍ യഥാര്‍ത്ഥചിത്രം (Raw /JPEG) സമര്‍പ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: 9847574466

Ma care dec ad

Comments are closed.