mehandi new

ബസിൽ സ്ഥിരം പോക്കറ്റടി നടത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് പിടികൂടി

fairy tale

ചാവക്കാട് : ചാവക്കാട് പൊന്നാനി റൂട്ടിൽ ബസിൽ സ്ഥിരം പോക്കറ്റടി നടത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലപ്പെട്ടി പുതുയിരിത്തി കുഞ്ഞീരിയകത്ത് നൂറുദീന്റെ മകൻ ഫാറൂഖ് (40 ) ആണ് അറസ്റ്റിലായത്.

planet fashion

പോക്കറ്റടി വർധിച്ച സാഹചര്യത്തിൽ ഗുരുവായൂർ എ സി പി കെ ജി സുരേഷിന്റെ നിർദ്ദേശപ്രകാരം ചാവക്കാട് സി ഐ വിപിൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് അസോസിയേഷനുമായി സഹകരിച്ചു പദ്ധതി ആസൂത്രണം ചെയ്തിരുന്നു. തുടർന്നാണ് പോക്കറ്റടിക്കാരന്റെ കയ്യിൽ പിടിവീണത്. പൊന്നാനി റൂട്ടിൽ പോയിരുന്ന സ്വകാര്യ ബസിൽ പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫാറൂഖ്‌ പിടിയിലായത്.

ഇയാൾക്കെതിരെ നിരവധി പോക്കറ്റടി കേസുകൾ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Jan oushadi muthuvatur

Comments are closed.