mehandi banner desktop
Chavakkad online

വാദ്യകലാ വിദ്യാലയത്തിൽപ്രവേശനോത്സവം;പുതുതായി പ്രവേശനം നേടിയത് 24 വിദ്യാർത്ഥികൾ

Ft

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.​ചടങ്ങിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.​തുടർന്ന് നടന്ന ചടങ്ങിൽ ഡോ. പി. നാരായണൻ നമ്പൂതിരി, ബോർഡ് ഓഫ് സ്റ്റഡി കൗൺസിൽ അംഗം ഓച്ചിറ ഭാസ്കരൻ, പി.ടി.എ സെക്രട്ടറി ഷാജി എന്നിവർ ആശംസകൾ നേർന്നു. വാദ്യകലാ വിദ്യാലയം പ്രിൻസിപ്പാൾ ടി.വി. ശിവദാസൻ സ്വാഗതവും പബ്ലിക്കേഷൻ മാനേജർ കെ.ജി. സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.​ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുഴൽ, അഷ്ടപദി, നാഗസ്വരം, തവിൽ എന്നീ 8 വിഭാഗങ്ങളിലായി ആകെ 24 വിദ്യാർത്ഥികളാണ് ഈ വർഷം വിദ്യാലയത്തിൽ പ്രവേശനം നേടിയത്.

Jan oushadi

Comments are closed.