Header

വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന യുവാവിനെ മാരക മയക്കുമരുന്നുമായി ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ, ചാവക്കാട് കോഴികുളങ്ങര പെരിങ്ങാടൻ വീട്ടിൽ ബാലൻ മകൻ ബിനിൽ(36) ആണ് അറസ്റ്റിലായത്. വാഹന പരിശോധനക്കിടെയാണ് 1.60 ഗ്രാം എം ഡി എം എ യുമായി ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

സ്കൂളുകളും, കോളേജുകളും, കേന്ദ്രീകരിച്ചു മയക്കമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. സംഘത്തിലെ മറ്റുള്ളവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

thahani steels

Comments are closed.