mehandi new

ലഹരിമുക്ത നാട് – ബോധവൽക്കരണവും ജനകീയ സദസ്സും സംഘടിപ്പിച്ചു

fairy tale

പുന്നയൂർ : മന്ദലംകുന്ന് മഹല്ല് ജമാഅത്ത് കമ്മിററിയുടെയും സൗഹൃദ മന്ദലംകുന്നിൻ്റെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവും ജനകീയ സദസ്സും സംഘടിപ്പിച്ചു.

മന്നലാംകുന്ന് ബീച്ചിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് വടക്കേകാട് പോലിസ് സബ് ഇൻസ്പക്ടർ സുജിത്ത് ഉദ്ഘാടനം ചെയ്തു.
മന്ദലംകുന്ന് മഹല്ല് ഖത്തീബ് നിസാർ അഹ്സനി ആമുഖ പ്രസംഗം നടത്തി. ഫിലിപ്പ് മമ്പാട് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. എ എം അലാവുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ഇക്ബാൽ മാസ്റ്റർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ കൺവീനർ വി അബ്ദുസ്സലാം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്ദലാംകുന്ന് മുഹമ്മദുണ്ണി, പഞ്ചായത്ത് മെമ്പർ അസീസ് മന്ദലംകുന്ന്, കെ കെ ഇസ്മായിൽ എന്നിവർ സംസാരിച്ചു.

planet fashion

Comments are closed.