mehandi banner desktop
Chavakkad online

ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയെട്ടാം രക്തസാക്ഷി ദിനം ആചരിച്ചു

Ft

Jan oushadi

ചാവക്കാട് : മുതുവട്ടൂർ മേഖല കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയെട്ടാം രക്തസാക്ഷി ദിനം ആചരിച്ചു.

അനുസ്മരണ ചടങ്ങ് ജില്ലാ യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ. ബി ബിജു ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. ബഷീർ മുതുവട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ മുഖ്യപ്രഭാക്ഷണം നടത്തി. ജമാൽതാമരത്ത്, ശ്രീധർഷൻ, അഫ്സൽ കിക്കിരിമുട്ടം, രാജശ്രീ സോമൻ, ഷീജ മോഹനൻ, നവീൻ സി.എം, മോഹനൻ കുന്നത്തുള്ളി തുടങ്ങിയവർ പങ്കെടുത്തു.

പുന്നയൂർക്കുളം മണ്ഡലം വെസ്റ്റ് കോൺഗ്രസ്സ് കമ്മിറ്റി മന്നലാംകുന്ന് കിണർ പരിസരത്ത് സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്ത സാക്ഷി ദിനം ഡിസിസി സെക്രട്ടറി എ എം അലാവുദ്ധീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ആലത്തയിൽ മൂസ്സ അദ്ധ്യക്ഷത വഹിച്ചു. യു ഡി ഫ് ചെയർമാൻ എൻ ആർ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ്സ് നേതാക്കന്മാരായ പി. കെ മുഹമ്മദ് കുട്ടി, മായിൻ കളത്തിങ്ങൽ, ചാലിൽ മൊയ്മണ്ണി, ശംസു, ടി കെ.കബീർ, അമീൻ, എം കെ അബൂബക്കർ, സുലൈമാൻ ഹാജി, vജമാൽ, കെ.കുമാരൻ, ടി കെ സക്കരിയ്യ,എ സി.അഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Comments are closed.