mehandi new

ഭക്തിനിർഭരമായി ജപമാല റാലി – പാലയൂർ ഇടവകയിലെ ജപമാല ആചരണം ഇന്ന് സമാപിക്കും

fairy tale

ചാവക്കാട് : ജപമാല മാസത്തോടനുബന്ധിച്ച് പാലയൂർ ഇടവകയിൽ ജപമാല റാലി ഭക്തിനിർഭരമായി. ഇന്നലെ വൈകീട്ട് 5 ന് ദിവ്യബലിക്ക് ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാലറാലി ദേവാലയത്തിൽനിന്ന് ആരംഭിച് ചാവക്കാട് നഗരം ചുറ്റി. വിവിധ കൂട്ടായ്മകൾ ഒരുക്കിയ ദൃശ്യങ്ങൾ പ്രദക്ഷിണത്തിനു ചാരുതയേകി. സി എൽ സി പാലയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മാതാവിന്റെ തിരുസ്വരൂപം വാഹനത്തിൽ അലങ്കരിച്ച് പ്രദക്ഷണത്തിന് അകമ്പടിയായി.

തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ സന്ദേശം നൽകി. ചടങ്ങുകൾക്ക് അസി. വികാരി മിഥുൻ വടക്കെത്തല, ട്രസ്റ്റിമാരായ മാത്യു ലീജിയൻ, ജോസഫ് വടക്കൂട്ട്, ജിന്റോ ചെമ്മണ്ണൂർ, സിന്റോ തോമസ്, കേന്ദ്രസമിതി കൺവീനർ സി ഡി ലോറൻസ് എന്നിവർ നേതൃത്വം നൽകി.

തുടർന്ന് നേർച്ച വിതരണവും ഉണ്ടായിരുന്നു.
പാലയൂർ ഇടവക ദേവാലയത്തിൽ ഒക്ടോബർ ഒന്ന് മുതൽ ആരംഭിച്ച ജപമാല ആചരണം ഇന്ന് സമാപിക്കും.

planet fashion

Comments are closed.