mehandi new

ചാവക്കാട് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം നിലവിൽവന്നു

fairy tale

ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷന്  പുതിയ നേതൃത്വം നിലവിൽവന്നു. ദോഹ സ്‌ക്കിൽ ഡവലപ്മെന്റ് സെന്ററിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ  പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.  പ്രസിഡന്റ് ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ചെയർമാൻ അബ്ദുള്ള തെരുവത്ത്, അഡ്വയ്സറി ബോർഡ് മെമ്പർമാരായ ഡോക്ടർ ഷാഫി, ഷാജി ആലിൽ എന്നിവർ ആശംസകൾ നേർന്നു.

planet fashion

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽഗ്ലോബൽ ചെയർമാൻ അബ്ദുള്ള തെരുവത്ത് റിട്ടേണിങ്ങ് ഓഫീസറായി.  2024 – 2026 പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളായി കബീർ തെരുവത്ത് (  പ്രസിഡണ്ട് ), ഷെറിൻ പരപ്പിൽ ( ജനറൽ സെക്രട്ടറി ), പി എൻ രഞ്ജിത്ത് കുമാർ ( ട്രഷറർ ), വൈസ് പ്രസിഡന്റുമാരായി നിഷാം ഇസ്മായിൽ, റാഫി ചാലിൽ, മനോജ്‌, ജോയിന്റ് സെക്രട്ടറിമാരായി സി ഷാജി, മുസ്തഫ ചാവക്കാട്, ജിംനാസ്  അലി  എന്നിവരെയും തിരഞ്ഞെടുത്തു. 

ഗ്ലോബൽ ചെയർമാനായി  അബ്ദുള്ള തെരുവത്തിനെയും അഡ്വയ്സറിബോർഡ് ചെയർമാനായി ആലിൽ ഷാജിയെയും അഡ്വയ്സറി ബോർഡ് അംഗങ്ങളായി പി എൻ ബാബുരാജ്, എൻ ടി നാസർ, ഷെജി വലിയകത്ത്, ഡോക്ടർ ഷാഫി എന്നിവരെയും തിരഞ്ഞെടുത്തു.

സഞ്ചയൻ പാണ്ടിരിക്കൽ സ്വാഗതവും രഞ്ജിത്ത് കുമാർ നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.