mehandi new

പ്രാദേശിക മാധ്യമ പ്രവര്‍ത്തകരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം : ചാവക്കാട് പ്രസ് ഫോറം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : പ്രാദേശിക തലങ്ങളില്‍ ജോലിചെയ്യുന്ന പത്ര ദൃശ്യ മാധ്യമ പ്രവര്‍ത്തകരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ചാവക്കാട് പ്രസ് ഫോറം വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ യാതൊരു പരിഗണനയുമില്ലാതെയാണ് ഈ വിഭാഗം രാവും പകലും ജോലിചെയ്യുന്നത്. ക്ഷേമ പദ്ധതികള്‍, ഉത്‌സവബത്ത, ആരോഗ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവ ഈ വിഭാഗത്തിന് ഉടന്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രാദശിക പത്ര ദൃശ്യ കൂട്ടായ്മകളെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രാദേശിക പത്ര ദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായി ലോക മാധ്യമ ദിനമായ മൂന്നിന് കളക്ടറേറ്റുകളിലേയ്ക്ക് കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെ (കെ ജെ യു ) നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുവാന്‍ യോഗം തിരുമാനിച്ചു.
പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ എം ബാബു റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. എം വി ഷെക്കീല്‍, ശിവജി നാരായണന്‍, സി പി സനൂപ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി റാഫി വലിയകത്ത് ( പ്രസിഡന്റ് ), കെ ടി വിന്‍സെന്റ് ( വൈസ് പ്രസിഡന്റ് ), ഇ എം ബാബു ( സെക്രട്ടറി ), ടി ടി മുനേഷ് ( ജോയിന്റ് സെക്രട്ടറി ), ക്‌ളീറ്റസ് ചുങ്കത്ത് (ട്രഷറര്‍ ), ടി ബി ജയപ്രകാശ് (ഓഡിറ്റര്‍), കാസിം സെയ്ത് ( പ്രോഗ്രാം കണ്‍വീനര്‍ ), ജോഫി ചൊവന്നൂര്‍ ( ഫെസ്റ്റിവല്‍ കണ്‍വീനര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.