mehandi new

ചാവക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പാലയൂര്‍ ശാഖ ഉദ്ഘാടനം ചെയ്തു

fairy tale

ചാവക്കാട്: കേരളത്തിലെ ക്ഷേമപെന്‍ഷനുകള്‍ സഹകരണ സ്ഥാപനങ്ങള്‍ മുഖേന വിതരണം ചെയ്യുന്നതിന് സഹകരണ വകുപ്പ് വിപുലമായ സൗകര്യങ്ങളാണ് തയ്യാറാക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ചാവക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശാഖ പാലയൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 3000 കോടി രൂപയാണ് അഞ്ചുതരം പെന്‍ഷനുകളായി വിതരണം ചെയ്യുന്നത്. കര്‍ഷകതൊഴിലാളി, വാര്‍ദ്ദക്യകാല, വിധവ, ഭിന്നശേഷിയുള്ളവര്‍ക്കും, 50 കഴിഞ്ഞഅവിവാഹിതകള്‍ക്കുമുള്ള പെന്‍ഷനുകളാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ടമായി 500 കോടി രൂപ മുഴുവന്‍ ജില്ലാ ബാങ്കുകളിലേക്കും  നല്‍കി കഴിഞ്ഞു. വിതരണം ചെയ്യുന്നതില്‍ അപാകതയില്ലാത്തവിധം ആവശ്യമായ സംവിധാനം ഒരുക്കുന്നതിന് സഹകരണ ബാങ്കുകള്‍ക്കും അവശ്യമായ തുക നല്‍കും. അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നഗരസഭാ, പഞ്ചായത്ത് പ്രസിഡന്റുമാരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന മോണിറ്ററിംങ്ങ് കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പണമില്ലാത്തതിന്റെ പേരില്‍ ഗുരുവായൂരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. മേല്‍പ്പാലമടക്കം സമയബന്ധിതമായി തന്നെ നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും അദ്ദഹം പറഞ്ഞു. ബാങ്കിന്റെ മുന്‍പ്രസിഡന്റുമാരായ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം  ബേബി ജോണ്‍, കെ ടി ഭതരന്‍, പി വി ഇബ്രാഹിം എന്നിവരെ മന്ത്രി അനുമോദിച്ചു. കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ അധ്യക്ഷനായി. കോര്‍ബാങ്കിങ്ങിന്റെ ഉദ്ഘാടനവും എം എല്‍ എ നിര്‍വ്വഹിച്ചു. ചികിത്സാ സഹയനിധിയുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബറും ഗ്രോബാഗ് വിതരണം അഡിഷ്ണല്‍ രജിസ്ട്രാര്‍ സി വി ശശീധരനും നിര്‍വ്വഹിച്ചു. പാലയൂര്‍ സെന്റ് തോമാസ് പള്ളി വികാരി റെക്ടര്‍ ജോസ് പുന്നോലി പറമ്പില്‍, ടി കെ സതീഷ്‌കുമാര്‍, കെ കെ സൈതുമുഹമ്മദ്, ഹസീല സലീം, പി വി പീറ്റര്‍, കെ കെ വാസു എന്നിവനര്‍ സംസാരിച്ചു. സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, നഗരസഭാ വൈസ് ചെയര്‍പേര്‍സണ്‍ മഞ്ജുഷാ സുരേഷ് എന്നിവര്‍ പങ്കെടുത്തു. പ്രസിഡന്റ്  എ എച്ച് അക്ബര്‍  സ്വഗതവും ഡയറക്ടര്‍ സി കെ തോമാസ് നന്ദിയും പറഞ്ഞു. സെക്രട്ടറി കെ പ്രദീപ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Ma care dec ad

Comments are closed.