mehandi new

ചാവക്കാട് ഉപജില്ലാ ബാഡ്മിന്റൺ – മമ്മിയൂർ എൽ എഫ് സ്കൂൾ ചാമ്പ്യൻമാർ

fairy tale

വടക്കേകാട് : മണികണ്ഠേശ്വരം എയ്സ് ബാഡ്മിൻറൺ അക്കാദമി ഇൻഡോർ കോർട്ടിൽ രണ്ടു ദിവസമായി നടന്നു വന്ന ചാവക്കാട് ഉപജില്ല സ്കൂൾ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് മത്സരം സമാപിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ കാറ്റഗറികളിലെല്ലാം മമ്മിയൂർ എൽ എഫ് എച്ച് എസ് എസ് ചാമ്പ്യൻമാരായി. സബ് ജൂനിയർ വിഭാഗത്തിൽ ദിവ്യ രാജേഷ്, ഹിത മറിയാ, അനഘ ബാബു,  എ ആർ തമന്ന, അർച്ചന മാധവ് ടീമും, ജൂനിയർ വിഭാഗത്തിൽ സൈമ മോഹൻദാസ്, ടി ജി ഗാഥ, അമൃത പത്മരാജൻ, റിതു പൗർണമി, നിത ഖലീൽ ടീമും, സീനിയർ വിഭാഗത്തിൽ ഗായത്രി, ആഗ്ന, ദീപ്തി, അഡ്രിജ, ദേവ നന്ദന ടീമുമാണ് ചാമ്പ്യൻമാരായത്.

planet fashion

സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തൈക്കാട് അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിനു വേണ്ടി ആദിൽ പി ജോഷി, എ എം ആനന്ദ്, വൈഷ്ണവ് എം ആർ, നീരജ് മനോജ്‌, സി എ ആഷിഖ് ടീം ചാമ്പ്യൻ മാരായി. ജൂനിയർ വിഭാഗത്തിൽ തിരുവളയന്നൂർ ഹൈസ്‌കൂളും സബ് ജൂനിയർ വിഭാഗത്തിൽ ശ്രീകൃഷ്ണ സ്കൂൾ ഗുരുവായൂരും ചാമ്പ്യൻമാരായി.

ആൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ വിജയികളായ തൈക്കാട് അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ടീം
Macare 25 mar

Comments are closed.