mehandi banner desktop
Chavakkad online

ചാവക്കാട് ഉപജില്ലാ കായികമേള: കബഡിയിൽ മമ്മിയൂർ എൽ എഫ് സ്കൂളിന് സുവർണ്ണ നേട്ടം

Ft

ചാവക്കാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കായികമേളയോടനുബന്ധിച്ച് നടന്ന കബഡി ചാമ്പ്യൻഷിപ്പിൽ മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് (LFCGHSS) മിന്നും വിജയം. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത സ്കൂൾ ടീം ഒന്നാം സ്ഥാനത്തോടെ സ്വർണ്ണമെഡൽ സ്വന്തമാക്കി.

Jan oushadi

ടി. ജെ. അനന്യ, എം. ആർ. അഞ്ജന മരിയ, ഭാഗ്യലക്ഷ്മി, എ. ജി. ഇവാഞ്ചലിൻ, നിദ ആയിഷ, പി. എസ്. ഷഹ്മ യാസ്മിൻ, ആമി സാബു, പി. ജെ. അഞ്ജന, വി. ജെ. ജുവൽ മരിയ, ലാന താരിഖ്, പി. കെ. ശ്രീനന്ദ എന്നിവരാണ് ചാമ്പ്യൻമാരായ ടീം അംഗങ്ങൾ.

പി. കെ. ശ്രീനന്ദ, ആമി സാബു, പി. എസ്. ഷഹ്മ യാസ്മിൻ, നിദ ആയിഷ, ടി. ജെ. അനന്യ. എന്നിവർ ​ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിലുടനീളം മികച്ച റൈഡിങ്ങും ശക്തമായ പ്രതിരോധതന്ത്രങ്ങളും സമന്വയിപ്പിച്ചാണ് മമ്മിയൂർ ടീം മുന്നേറിയത്. എതിരാളികൾക്ക് ഒരവസരവും നൽകാതെ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ടീം കിരീടത്തിലേക്ക് എത്തിയത്.

Comments are closed.