mehandi banner desktop
Chavakkad online

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Ft

തിരുവത്ര: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.കെ. റംല ഉദ്ഘാടനം ചെയ്തു. പുത്തൻചിറ കെ.എസ്.ഇ.ബി സബ് എൻജിനീയർ ഇ.കെ. സിറാജുദ്ദീൻ ക്ലാസ് നയിച്ചു.ദൈനംദിന ജീവിതത്തിൽ പാലിക്കേണ്ട വൈദ്യുതി സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകിയ ക്ലാസ്സിൽ നൂറോളം പേർ പങ്കെടുത്തു. പി.ടി.എ വൈസ് പ്രസിഡന്റ് എ.എച്ച്. ശാലിനി, എസ്.എം.സി ചെയർപേഴ്സൺ സി.എ. അബീന, എസ്.എം.സി വൈസ് ചെയർപേഴ്സൺ സി.എ. സാബിറ, അധ്യാപകരായ എസ്.കെ. പ്രിയ, എം.കെ. സലീം, എ.എസ്. സന്ധ്യ തുടങ്ങിയവർ സംസാരിച്ചു.

Jan oushadi

Comments are closed.