mehandi banner desktop
Chavakkad online

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലന ശില്പശാല സംഘടിപ്പിച്ചു

Ft

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലന ശില്പശാല സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയർപേഴ്സൺ സെറീന സിറാജ് ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു.സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം എസ്.എസ്.എസ്.എസ് പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ശില്പശാല നടന്നത്. കെ.എസ്.ഇ.ബി എൻജിനീയറും പരിശീലകനുമായ സാബിർ ശില്പശാലക്ക് നേതൃത്വം നൽകി.കോഡിനേറ്റർ തൃഷ ടീച്ചർ സ്വാഗതവും സിൻസി ടീച്ചർ നന്ദിയും പറഞ്ഞു.അമ്പത് വിദ്യാർത്ഥികൾ ശിൽപ്പശാലയുടെ ഭാഗമായി.അമ്പത് ബൾബുകൾ പുതിയതായി നിർമ്മിക്കുകയും വീടുകളിൽ നിന്ന് കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന അറുപതിലധികം കേടായ എൽ.ഇ.ഡി ബൾബുകൾ റിപ്പയർ ചെയ്യുകയും ചെയ്തു.

Jan oushadi

Comments are closed.