mehandi banner desktop
Chavakkad online

ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിൽ അധ്യാപക ദിനാഘോഷം; സംസ്ഥാന അവാർഡ് ജേതാവ് ജോഷി ഡി. കൊള്ളന്നൂരിനെയും ഫരീദ ടീച്ചറെയും ആദരിച്ചു

Ft

ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. വോളന്റിയർമാരുടെ നേതൃത്വത്തിൽ അധ്യാപക ദിനാഘോഷവും അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോഷി ഡി. കൊള്ളന്നൂർ, ഇൻസൈറ്റ് സ്പെഷ്യൽ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ ഫരീദ ടീച്ചർ എന്നിവരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് നിഷാദ് മാളിയേക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ജമാലുദ്ദീൻ മുഖ്യതിഥിയായി പങ്കെടുത്തു.വ്യത്യസ്തവും സർഗാത്മകവുമായ പ്രവർത്തനങ്ങളിലൂടെ അധ്യാപനരംഗത്ത് മാതൃകയായ അന്തിക്കാട് കെ.ജി.എം.എൽ.പി.എസ്. പ്രധാനാധ്യാപകൻ ജോഷി ഡി. കൊള്ളന്നൂരിന്റെയും, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കരുതലായി സമൂഹത്തിന് വലിയ സന്ദേശം നൽകുന്ന ഫരീദ ടീച്ചറുടെയും പ്രവർത്തനങ്ങൾ ചടങ്ങിൽ പ്രകീർത്തിക്കപ്പെട്ടു. സ്കൂളിലെ മുഴുവൻ അധ്യാപകർക്കും എൻ.എസ്.എസ്. വോളന്റിയർമാർ ആദരവ് അർപ്പിച്ചു.പരിപാടിയോടനുബന്ധിച്ച് ഇൻസൈറ്റ് സ്ഥാപനത്തിലെ വിദ്യാർഥികൾ നിർമിച്ച വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു. ഭിന്നശേഷി കുട്ടികളുടെ കരവിരുതിൽ ഒരുങ്ങിയ ഉൽപ്പന്നങ്ങൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് വലിയ പ്രചോദനമായി.സ്കൂൾ പ്രിൻസിപ്പൽ ടി.എൻ. സതീഷ്‌കുമാർ സ്വാഗതവും അധ്യാപിക അനു വിൽസൺ ആശംസകളും നേർന്നു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.എം. തജ്‌രി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Jan oushadi

Comments are closed.