വൃക്കരോഗികൾക്കുള്ള കൺസോളിന്റെ കാരുണ്യപ്രവർത്തനം മാതൃകാപരം: വർഗ്ഗീസ് തരകൻ

ചാവക്കാട് : വൃക്കരോഗികളെ ചേർത്തുപിടിച്ച് അവർക്ക് ആവശ്യമായ ചികിത്സാസഹായങ്ങൾ നൽകി ആശ്വസിപ്പിക്കുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ കാരുണ്യപ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് യുണൈറ്റഡ് നാഷൻസ് അവാർഡ് ജേതാവ് വർഗ്ഗീസ് തരകൻ അഭിപ്രായപ്പെട്ടു. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ കൺസോൾ പ്രസിഡന്റ് ആർ.വി. കമറുദ്ധീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് അലി സ്വാഗതം ആശംസിച്ചു. ട്രസ്റ്റിമാരായ അഡ്വ. സുജിത് അയിനിപ്പുള്ളി, പി.വി. അബ്ദു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ട്രസ്റ്റിമാരായ ജമാൽ താമരത്ത്, പി.എം. അബ്ദുൾ ഹബീബ്, വി. കാസിം, സി.കെ. ഹക്കീം ഇമ്പാർക് എന്നിവരും സ്റ്റാഫ് അംഗങ്ങളായ ഫബിജ, സൈനബ, സൗജത്ത് എന്നിവരും സംഗമത്തിന് നേതൃത്വം നൽകി. ട്രഷറർ കെ. ഷംസുദ്ധീൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.




Comments are closed.