mehandi banner desktop
Chavakkad online

നഗര സൗന്ദര്യവും സൗകര്യവും വര്‍ദ്ധിപ്പിക്കാന്‍ സബ് ജയില്‍ മാറ്റണം

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് : നിര്‍മ്മല നഗരം സുന്ദര നഗരം, ചാവക്കാടിനു ചന്തമേറ്റാന്‍ നിരവധി പദ്ധതികളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നഗര സൌന്ദര്യവും സൌകര്യവും വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ടൌണില്‍ നിന്നും ചാവക്കാട് സബ്ജയില്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുക എന്നത്. സബ്ജയില്‍ മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പുതിയ ബജറ്റില്‍ പറയുന്നു.
സബ്ജയില്‍ മാറ്റി സ്ഥാപിക്കപ്പെടുന്നതോടെ സബ് രജിസ്ട്രാര്‍ ഓഫീസ്, താലൂക്ക് ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും കൂടുതല്‍ സൌകര്യമുള്ളിടത്തേക്ക് മാറ്റാന്‍ എളുപ്പമായിരിക്കും. ഇതോടെ ചാവക്കാടിന്റെ മുഖച്ഛായ പൂര്‍ണ്ണമായും മാറ്റിയെടുക്കാനാവും.
പ്ലാസ്റ്റിക് മാലിന്യ പ്രശ്നത്തിനു അറുതി വരുത്താന്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ഷ്രഡിംഗ് മെഷീന്‍ സ്ഥാപിക്കും. ഇതോടെ നഗര ശുചിത്വം ഒരു പരിധിവരെ ഉറപ്പ് വരുത്താനാകും. തുണി സഞ്ചികള്‍ വ്യാപകമാക്കും.
ബീച്ച് മുതല്‍ പാലയൂര്‍ വരെയും, ഒറ്റത്തെങ്ങ് മുതല്‍ താലൂക്ക് ആശുപത്രി റോഡ്‌ വരെയും എല്‍ ഇ ഡി ലൈറ്റ് സിസ്റ്റം സ്ഥാപിക്കും. ഫുട് പാത്തും കൈവരികളും ആവശ്യമായ തോതില്‍ നിര്‍മിക്കും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.