കലോത്സവം ഐ സി എ പൊളിച്ചു – എൽ എഫ് മുന്നിൽ

ചാവക്കാട് : കെട്ടിലും മട്ടിലും വ്യത്യസ്ഥത പുലർത്തി ചാവക്കാട് ഉപജില്ലാ കലോത്സവം കളറാക്കി ഐസിഎ പൊളിച്ചു. നാലു ദിവസത്തെ കലാ മാമാങ്കം അവസാനത്തിലേക്കെത്തുമ്പോൾ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ മുന്നിൽ തന്നെ. തൊട്ടു പിറകിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ. തിരുവളയന്നൂർ സ്കൂൾ, ആതിഥേയരായ ഐ സി എ നാലാമതായി ലീഡ് ചെയ്യുന്നു.

ബുധനഴ്ച്ച ആരംഭിച്ച കലാമേളക്ക് ഇന്ന് സമാപനം. മാർഗ്ഗം കളി, ചവിട്ടു നാടകം, തിരുവാതിര, സ്കിറ്റ് തുടങ്ങിയവയായിരുന്നു ഇന്നത്തെ ഗ്ലാമർ ഐറ്റങ്ങൾ. വൈകീട്ട് ഏഴുമണിയോടെ നടക്കുന്ന കലോത്സവ സമാപന സമ്മേളനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്യും.

Comments are closed.