ചാവക്കാട്: നഗരസഭയിലെ വഴിയോര കച്ചവടക്കാരെക്കുറിച്ചുള്ള സര്‍വ്വെക്ക് വെള്ളിയാഴ്ച തുടക്കമായി. നഗരസഭ പരിധിയിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുതിന്റെ ഭാഗമായുള്ള സര്‍വ്വെ നടത്തുന്നത് മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജിലെ എം എ സാമ്പത്തിക ശാസ്ത്രം വിദ്യാര്‍ത്ഥികളാണ്. വെള്ളിയാഴ്ച രാവിലെ നഗരസഭ ഓഫീസിന് സമീപത്തെ വഴിയോരകച്ചവടക്കാരനില്‍ നി്ന്ന് വിവരങ്ങള്‍ ശേഖരിച്ച് ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ സര്‍വ്വെ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ അഞ്ചു പേരടങ്ങുന്ന നാല് ഗ്രൂപ്പായി തിരിഞ്ഞാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വഴിയോര കച്ചവടക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. ദേശീയ നഗര ഉപജീവന മിഷന്റെ തെരുവുകച്ചവടക്കാരെ കണ്ടെത്താനുള്ള ചോദ്യാവലിയെ അടിസ്ഥാനമാക്കിയാണ് കച്ചവടക്കാരി ല്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. കച്ചവടക്കാരന്റെ വ്യക്തിപരമായ വിവരം, കച്ചവടം ചെയ്യുന്ന സ്ഥലത്തിന്റെ വിവരം, കച്ചവടത്തിന്റെ സ്വഭാവം, മറ്റ് വിവരങ്ങള്‍ എിങ്ങനെ നാല് വിഭാഗമായി തിരിച്ചാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം വഴിയോര കച്ചവടക്കാരനെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കാനാവും. വെള്ളിയാഴ്ച 60 വഴിയോര കച്ചവടക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ബാക്കിയുള്ളവരുടെ വിവരങ്ങള്‍ തിങ്കളാഴ്ച ശേഖരിക്കും. നഗരസഭ പരിധിയില്‍ നൂറില്‍ പരം വഴിയോരകച്ചവടക്കാരുണ്ട്.
മുഴുവന്‍ കച്ചവടക്കാരുടേയും വിവരങ്ങള്‍ ശേഖരിച്ച ശേഷം സര്‍വ്വെ റിപ്പോര്‍ട്ട് നഗരസഭക്ക് കൈമാറും. തുടര്‍ന്ന് ഈ റിപ്പോര്ട്ട് നഗരസഭയുടെ കച്ചവട കമ്മറ്റി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. ഗതാഗതത്തിന് തടസ്സമുണ്ടാക്കാതെ കച്ചവടക്കാരെ നഗരത്തില്‍ തന്നെ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കാനുള്ള നടപടി റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ പറഞ്ഞു. സര്‍വ്വെ റിപ്പോര്‍ട്ടില്‍ ഉള്ള എല്ലാ വഴിയോര കച്ചവടക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. കച്ചവടത്തിനാവശ്യമായ സാമ്പത്തിക സഹായവും പരിശീലനവും ഇവര്‍ക്ക് നല്‍കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കച്ചവടത്തിനുള്ള വണ്ടികള്‍, യൂണിഫോം, വെയിലും മഴയും ഏല്‍ക്കാതിരിക്കാനുള്ള മറകള്‍, ശുചിത്വത്തോടെ കച്ചവടം ചെയ്യാനുള്ള സംവിധാനങ്ങള്‍ എന്നിവയും നഗരസഭ ഒരുക്കും. നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, സഫുറ ബക്കര്‍, എ.എച്ച്.അക്ബര്‍, നഗരസഭ സെക്ര’റി എം.കെ.ഗിരീഷ്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ബിന്ദു പി ബി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടനയോഗത്തില്‍ പ്രസംഗിച്ചു.