Header

ചാവക്കാട് നഗരത്തില്‍ അടിമുടി ഗതാഗത പരിഷ്‌ക്കരണം – നടപ്പിലാക്കുന്നത് ഏഴുമുതല്‍

[et_pb_section fullwidth=”off” specialty=”off” admin_label=”Section”][et_pb_row admin_label=”Row”][et_pb_column type=”2_3″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ സപ്തംബര്‍ ഏഴ് മുതല്‍ ചാവക്കാട് നഗരത്തില്‍ ഗതാഗത ക്രമീകരണം നടത്താന്‍ തീരുമാനം. നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കുതിനായി ട്രാഫിക് ക്രമീകരണ സമിതി മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് ഏഴ് മുതല്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത്.
ഇത് കൂടാതെ നഗരത്തിലെ അനധികൃത പാര്‍ക്കിങും കച്ചവടങ്ങളും കൈയ്യേറ്റങ്ങളും അവസാനിപ്പിക്കുതിനുള്ള നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമായി. ഏനാമാവ് റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തി വ്യാപാരസ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ കയറ്റിയിറക്കുന്നതുമൂലം ഉണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കാന്‍ ഇതിനായി നിശ്ചിത സമയക്രമീകരണം ഏര്‍പ്പെടുത്തുക, മുല്ലത്തറയിലും ചക്കംകണ്ടത്തും ദിശാസൂചികകള്‍ ‌സഥാപിക്കുക, വഴിയോര കച്ചവടക്കാരെ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുക എന്നീ തീരുമാനങ്ങളും യോഗം കൈക്കൊണ്ടു. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ കാല്‍നടയാത്രക്കാര്‍ക്കിടയില്‍ ഗതാഗതനിയമങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്താനും യോഗം തീരുമാനിച്ചു. റോഡില്‍ സീബ്രലൈന്‍ വരക്കുന്നതിനും, പാര്‍ക്കിങ്, നോ പാര്‍ക്കിങ് ബോര്‍ഡുകള്‍, ഡിവൈഡറുകള്‍ എന്നിവ സ്ഥാപിക്കുതിനും ട്രാഫിക് ക്രമീകരണ സമിതിയെ യോഗത്തില്‍ ചുമതലപ്പെടുത്തി.
ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനായ യോഗത്തില്‍ ബസ് ഉടമ, തൊഴിലാളി, ഓട്ടോറിക്ഷ ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളി, വഴിയോര കച്ചവട തൊഴിലാളി, വിവിധ വ്യാപാര സംഘടനകള്‍, ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളും നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, ചാവക്കാട് സിഐ കെ.ജി.സുരേഷ്, എസ്‌ഐ എം.കെ.രമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, നഗരസഭ കൌണ്‍സിലര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][et_pb_column type=”1_3″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” background_color=”rgba(124,216,39,0.35)” use_border_color=”off” border_color=”#ffffff” border_style=”solid”]

traficപ്രധാന ഗതാഗത പരിഷ്‌ക്കാരങ്ങള്‍:.1,പൊന്നാനി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ചേറ്റുവ റോഡിലേക്ക് പ്രവേശനം അനുവദിക്കില്ല. പകരം വടക്കേബൈപ്പാസ്-തെക്കേബൈപ്പാസ് വഴി എറണാകുളം ഭാഗത്തേക്ക് പോകണം. 2, ചാവക്കാട് ജംഗ്ഷനില്‍ നിന്നും ഏനാമാവ് റോഡിലേക്ക് പ്രവേശനം അനുവദിക്കില്ല. 3,പാവറട്ടി ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് ബവരുന്ന ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറി തെക്കേബൈപ്പാസ് വഴി പോകണം. 4, സ്റ്റാന്‍ഡില്‍ നിന്നും പൊന്നാനി ഭാഗത്തേക്ക് പോകുന്ന ബസ്സുകളും തെക്കേബൈപാസ് വഴി തന്നെപോകണം. 5, എറണാകുളം, കൊടുങ്ങല്ലൂര്‍, ചേറ്റുവ ഭാഗത്ത് നി്ന്നുംവരുന്ന ബസ്സുകള്‍ ബിആര്‍ഡി ജംഗ്ഷനില്‍ നിന്ന് വലത്തോട്ടു തിരിയാതെ നേരെ ടൗണില്‍ പ്രവേശിച്ച് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത് മെയിന്‍ റോഡ് വഴി പോകണം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.