ചാവക്കാട് ഉപജില്ലാ കലോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ – ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുന്ന സംഘാടക സമിതി യോഗത്തിൽ

ചാവക്കാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സംഘടിപ്പിക്കും. കലോത്സവ തിയതി നവംബർ പകുതിയോടെ ആയിരിക്കുമെന്നാണ് അനുമാനം. നാളെ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ ഉച്ചക്ക് ഒന്നരക്ക് നടക്കുന്ന സംഘാടക സമിതി യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ചാവക്കാട് എ ഇ ഒ, പി എം ജയശ്രീ പറഞ്ഞു.

കലോത്സവത്തിന്റെ നടത്തിപ്പിന്നായി സ്വാഗത സംഘം ഉൾപ്പെടെ വിവിധ ഉപ കമ്മിറ്റികൾക്ക് യോഗത്തിൽ രൂപം നൽകും. നൂറോളം സ്കൂളുകളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർത്ഥികൾ നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കും.

Comments are closed.