mehandi banner desktop

സി ഐ എസ് എഫ് ആൾ ഇന്ത്യ  കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് സ്വീകരണം നൽകി

fairy tale

ചാവക്കാട് : തീരദേശ സംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതി ഗുജറാത്ത് മുതൽ കന്യാകുമാരി വരെ നടത്തുന്ന  സി ഐ എസ് എഫ് ആൾ ഇന്ത്യ  കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് നഗരസഭയും ബീച്ച് ലവേഴ്സും സംയുക്തമായി ചാവക്കാട് ബീച്ചിൽ സ്വീകരണം നൽകി.  എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ,  സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ, സായുധസേന മേധാവികൾ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, പൗരപ്രമുഖർ, സന്നദ്ധപ്രവർത്തകർ, ബീച്ച് ലവേഴ്സ് ഭാരവാഹികൾ എന്നിവർ  സന്നിഹിതരായി.

planet fashion

ചാവക്കാട് നഗരസഭ ബീച്ചിൽ സംഘടിപ്പിച്ച ക്ലീൻ റൈഡ് ഉദ്ഘാടനം  ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച്  അക്ബർ നിർവഹിച്ചു. തുടർന്ന് ബീച്ചിലെയും പരിസരപ്രദേശങ്ങളിലെയും ശുചീകരണ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും ബീച്ച് ലവേഴ്സ് ഭാരവാഹികളും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു

Comments are closed.