ചുവപ്പ് വിടാതെ ചാവക്കാട് – യു ഡി എഫ് നില മെച്ചപ്പെടുത്തി – നേട്ടം കൊയ്ത് മുസ്‌ലിം ലീഗ്

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ എൽ ഡി എഫിന് ഭരണത്തുടർച്ച. 21 സീറ്റകളുമായി 25 വർഷം തികയ്ക്കാൻ ജനസമ്മിതി നേടി എൽ ഡി എഫ്. സി പി എം 19, സി പി ഐ 1, സി പി ഐ സ്വതന്ത്ര 1 എന്നിങ്ങനെ യാണ് എൽ ഡി എഫ് വിജയം.യു ഡി എഫ് വാശിയേറിയ മത്സരം കാഴ്ച വെച്ചെങ്കിലും കോണ്ഗ്രസിന് നേട്ടം കൊയ്യാനായില്ല. തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളിലും കോൺഗ്രസ്സിനുള്ളിൽ ഗ്രൂപ്പ് പോര് ശക്തമായിരുന്നു. വാർഡ് 6, 26 എന്നിവ തിരിച്ചു പിടിച്ചെങ്കിലും സിറ്റിംഗ് വാർഡുകളായ 8, 23 എന്നിവ നഷ്ടമായി.

തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗാണ് നേട്ടം കൊയ്തത്. കഴിഞ്ഞ കാലങ്ങളിൽ ഒരു കൗൺസിലർ മാത്രമുണ്ടയായിരുന്ന ലീഗ് ഇതവണ മൂന്നു സീറ്റുകളിൽ വിജയിച്ചു. 20 വർഷമായി എൽ ഡി എഫ് ഭരിച്ചുവന്ന വാർഡ് 13 പാലയൂരിൽ എം എസ് എഫ് നേതാവായ ആരിഫ് പാലയൂരിന്റെ വിജയമാണ് ഇതിൽ ശ്രദ്ദേയം. വാർഡ് 1 ടി എം ഷാജി, പുതുതായി രൂപീകരിച്ച വാർഡ് 33 ലെ തനൂജ ഷാഫി എന്നിവരാണ് വിജയിച്ച മറ്റു മുസ്ലിം ലീഗ് സ്ഥാനാർഥികൾ.യു ഡി എഫ് സീറ്റ് നില. കോണ്ഗ്രസ് 7, കേരള കോൺഗ്രസ്സ് 1, മുസ്‌ലിം ലീഗ് 3, യു ഡി എഫ് സ്വതന്ത്ര (വെൽഫയർ പാർട്ടി) 1.

Comments are closed.