mehandi new

വിദ്യാർത്ഥികൾ കരുക്കൾ നീക്കി ചാവക്കാട് ഉപജില്ലാ സ്കൂൾ ഗെയിംസിന് തുടക്കമായി – നാളെ കടിക്കാട് സ്കൂളിൽ തായ്ക്വണ്ടോ

fairy tale

ചാവക്കാട് : മണത്തല ഗവ. ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചെസ്സ് മത്സരത്തോടെ  ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ ഗെയിംസിന് തുടക്കമായി. മണത്തല സ്കൂൾ പ്രിൻസിപ്പൽ സുബാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് ബിന്ദു അധ്യക്ഷത വഹിച്ചു. കായിക മേള സെക്രട്ടറി ഇ എസ് സുബാഷ്, ചെസ്സ് ഗെയിംസ് കൺവീനർ ദിന ഡാനിയൽ എന്നിവർ സംസാരിച്ചു. 

planet fashion

ഇന്ന് മണത്തല സ്കൂളിൽ നടന്ന ചെസ്സ്  മത്സരങ്ങളിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തൈക്കാട് വി ആർ എ എം എച്ച് എസ് വിദ്യാർത്ഥി എം ഹരിശങ്കരൻ ഒന്നാം സ്ഥാനം നേടി. അതേ സ്കൂളിലെ പി ബി ബിസ്‌റ്റോ രണ്ടാം സ്ഥാനത്തെത്തി. ചാവക്കാട് ഗവ എച്ച് എസ് എസ് വിദ്യാർത്ഥി പി എസ് ഷാനിൽ മൂന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് വിദ്യാർത്ഥി കെ ബി സഞ്ജന ഒന്നാം സ്ഥാനം നേടിയപ്പോൾ അതേ സ്കൂളിലെ വി വി ശിവാനി രണ്ടാം സ്ഥാനം നേടി. ഗുരുവായൂർ ശ്രീകൃഷ്ണ എച്ച് എസ് എസ് വിദ്യാർത്ഥി ടി എം നിയ മൂന്നാം സ്ഥാനം കരസ്ഥാക്കി.

ജൂനിയർ ബോയ്സ് വിഭാഗത്തിൽ തിരുവളയന്നൂർ സ്കൂൾ വിദ്യാർത്ഥി ഇയാസ് സിദ്ധീഖ് ഒന്നാം സ്ഥാനം നേടി. ഒരുമനയൂർ ഐ ഡി സി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ്‌ അൻസിൽ അഷറഫ് രണ്ടാം സ്ഥാനവും ചാവക്കാട് എം ആർ ആർ എം സ്കൂൾ വിദ്യാർത്ഥി കെ പി അദ്വൈത് മൂന്നാം സ്ഥാനം നേടി. ജൂനിയർ ഗേൾസ് വിഭാഗത്തിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് വിദ്യാർത്ഥി ഐശ്വര്യ കളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൈക്കാട് വി ആർ എ എം എച്ച് എസ് വിദ്യാർത്ഥി എം എസ് ആതിര രണ്ടാം സ്ഥാനം നേടി. മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് വിദ്യാർത്ഥി സി അശ്വതി പ്രതീപ് മൂന്നാം സ്ഥാനവും നേടി. 

സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചാവക്കാട് എം ആർ ആർ എം സ്കൂൾ വിദ്യാർത്ഥി കെ എസ് ദക്ഷനാഥ് ഒന്നാം സ്ഥാനം നേടി. ചുറ്റട്ടുകാര സെന്റ് സെബാസ്റ്റ്യൻ എച്ച് എസ് വിദ്യാർത്ഥി സി എം സിദ്ധാർഥ് രണ്ടാം സ്ഥാനവും തൈക്കാട് വി ആർ എ എം എച്ച് എസ് വിദ്യാർത്ഥി ഒസ്‌വിൻ ലോറൻസ് മൂന്നാം സ്ഥാനം നേടി. സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് വിദ്യാർത്ഥി ഒ എസ് ഗൗരി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ തൊഴിയൂർ റഹ്മത്ത് ഇംഗ്ലീഷ് എച്ച് എസ് വിദ്യാർത്ഥി കെ ബി ഖദീജ ഹാദിയ രണ്ടാം സ്ഥാനം നേടി. മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് വിദ്യാർത്ഥി ശ്രീദേവി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

നാളെ കടിക്കാട് സ്കൂളിൽ രാവിലെ തായ്ക്വണ്ടോ, ഉച്ചക്ക് ശേഷം കരാട്ടെ മത്സരങ്ങൾ അരങ്ങേറും.

Jan oushadi muthuvatur

Comments are closed.