Header

ചാവക്കാട്ടുകാരന് ബ്രിട്ടനിൽ രുചി അവാർഡ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ബ്രിട്ടൻ : ഏഷ്യന്‍ ഷെഫ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതവായി ചാവക്കാട്ടുകാരൻ ആശിഷ്. ആലപ്പുഴ സ്‌റ്റൈല്‍ മീനും, നാടന്‍ ചിക്കന്‍ കറിയും വെച്ചാണ് ആശിഷ് അവാര്‍ഡ് നേടിയത്. ചാവക്കാട് തിരുവത്ര കോട്ടപ്പുറം സ്വദേശിയും നായർശേരി അരവിന്ദാക്ഷൻ ബേബി ദമ്പതികളുടെ മകനുമാണ്  കാര്‍ഡിഫ് മലയാളിയായ  ആശിഷ് അരവിന്ദാക്ഷന്‍.
ഇക്കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലെ ഗ്രോസ്സ്‌നോവര്‍ ഹോട്ടലില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ സെലിബ്രിറ്റി ടി. വി അവതാരകനും എഴുത്തുകാരനുമായ ചാപ്മാനില്‍ നിന്നുമാണ് അവാര്‍ഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങിയത്. റോഗന്‍ ജോഷ് ചിക്കന്‍ കറിയും, മാങ്ങയിട്ടുവെച്ച ആലപ്പി ഫിഷ് കറിയും, തോരനും, തേങ്ങാ വറുത്തരച്ചു വച്ച നാടന്‍ ചിക്കന്‍ കറിയുമാണ് ആശിഷിനെ അവാര്‍ഡിലേക്ക് നയിച്ചത്. ആശിഷിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡിഫ് കൗബ്രിഡ്ജിലെ ഷാമ്പന്‍ റെസ്റ്റോറന്റ് വെയില്‍സിലെ ഏറ്റവും മികച്ച റെസ്റ്റോറന്റ് ആയും തിരഞ്ഞെടുത്തു.
കൊച്ചി ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനുശേഷം തന്റെ പതിനെട്ടാം വയസില്‍ തുടങ്ങിയ യാത്രയാണ് ഇവിടെ വരെ എത്തിനില്‍ക്കുന്നതെന്നു ആശിഷ് പറയുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പൂജയാണ് ഭാര്യ. കഴിഞ്ഞ പത്തു വര്‍ഷമായി കാര്‍ഡിഫില്‍ പെനാര്‍ത്തില്‍ താമസിക്കുകയാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിന് ശേഷം കൊച്ചി നേവല്‍ ബേസിലെ നേവിയുടെ ക്ലബ്ബിലും തുടര്‍ന്ന് കൊച്ചി കാസിനോ ഹോട്ടലിലും, പിന്നീട് ഗുരുവായൂര്‍ ബസുരി ഇന്‍, എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് ദുബായില്‍ എത്തുന്നത്.
ഇവിടെ സ്റ്റാന്‍ഡ് വ്യൂ ഹോട്ടലില്‍ നീണ്ട അഞ്ചു വര്‍ഷക്കാലം ഷെഫ് ആയി ജോലി ചെയ്തു. ഇവിടെ നിന്നും ലഭിച്ച ഒട്ടേറെ അറിവുകള്‍ കോര്‍ത്തിണക്കി, നിമിഷങ്ങള്‍ക്കുള്ളില്‍ കൊതിയൂറും വിഭവങ്ങള്‍ ഉണ്ടാക്കി ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയാണ് ആശിഷ് ഈ മേഖലയില്‍ ശോഭിക്കുന്നത്. പിന്നീട് യുകെയില്‍ എത്തിയപ്പോഴും പാചക കലയോടുള്ള ആഭിമുഖ്യം കുറഞ്ഞില്ല. ആദ്യം കാര്‍ഡിഫിലെ മിന്റ് ആന്റ് മുസ്റ്റാര്‍ഡ് എന്ന ഇന്ത്യന്‍ ഹോട്ടലിലും, പിന്നീട് പര്‍പ്പിള്‍ പപ്പടം, പിക്കിള്‍ഡ് പേപ്പര്‍ എന്നീ റെസ്റ്റോറന്റുകളിലും ജോലി ചെയ്ത ശേഷമാണ് ഷാമ്പന്‍ റെസ്റ്റോറന്റ് എന്ന പേരില്‍ സ്വന്തമായി ഹോട്ടല്‍ മേഖലയിലേക്ക് തിരിയുന്നത്.
തുടങ്ങി ആറുമാസത്തിനുള്ളില്‍ മികച്ച ഷെഫ് ആയും റെസ്റ്റോറന്റ് ആയും തിരഞ്ഞെടുത്തതിലുള്ള സന്തോഷത്തിലാണ് ആശിഷും പൂജയും.
നീണ്ട 18 വര്‍ഷമായി പാചകരംഗത്ത് പ്രവര്‍ത്തിക്കുന്ന ആശിഷ് ‘ആഷ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏറെ നാളത്തെ പ്രയ്തനങ്ങള്‍ക്കും കഠിനാധ്വാനത്തിനും ശേഷം ഈ വര്‍ഷം മാര്‍ച്ചിലാണ് കൗബ്രിഡ്ജില്‍ സ്വന്തമായി ഒരു സ്ഥാപനം ആരംഭിച്ചത്.
മുന്‍പും നിരവധി അവാര്‍ഡുകള്‍ ആശിഷിനെ തേടി എത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏഷ്യന്‍ ഷെഫ് ഓഫ് ദ ഇയര്‍ കൂടാതെ, ഏഷ്യന്‍ കറി അവാര്‍ഡും ലഭിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.