ചേറ്റുവ: കോടികൾ ചിലവഴിച്ച് അറ്റകുറ്റപണികൾ നടത്തിയ ചേറ്റുവ പാലം വീണ്ടും തകർന്നു തുടങ്ങി. പാലത്തിനു കുറുകേ സ്ലാബുകൾ ചേരുന്ന ഭാഗങ്ങളിലെ കോൺഗ്രീറ്റ് ഇളകി പോയതിനെ തുടർന്ന് കമ്പികൾ പുറത്തായി. ഇത് വാഹനങ്ങൾക്ക് ഭീഷണിയായിട്ടുണ്.
മുപ്പതു വർഷങ്ങൾക്ക് മുൻപ് മൂന്ന് കോടി ചെലവിലാണ് പാലം നിർമിച്ചത്.
കാൽനട യാത്രക്കാർക്ക് ദുരിതമായി പാലത്തിന്റെ ഫുട്പാത്തിൽ പുല്ലുകൾ വളർന്നു പന്തലിച്ച് നിൽക്കുന്നത് അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.
എത്രയും പെട്ടെന്നു ചേറ്റുവ പാലത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫോട്ടോ : ചേറ്റുപാലത്തിൽ കമ്പികൾ പുറത്തായതിന്റെ ദൃശ്യം. 

chetuva bridge steel