ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് എം എസ് എസുമായി സഹകരിച്ച് ചാവക്കാട് എം എസ് എസ് സെന്ററിൽ നടത്തിയ 4 ദിവസത്തെ പ്രീ മാരിറ്റൽ കൗൺസിൽ ക്ലാസുകളിൽ പങ്കെടുത്ത മുഴുവൻ പേർക്കും കേരള ഗവൺമെൻറ് നൽകുന്ന സർട്ടിഫിക്കറ്റുകൾ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി. സി. മുസ്താഖലി വിതരണം ചെയ്തു.
എം എസ് എസ് ജില്ലാ പ്രസിഡണ്ട് ടി. എസ്. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു ഏ. കെ. അബ്ദുറഹിമാൻ, എം പി. ബഷീർ, നൗഷാദ് തെക്കുംപുറം, കെ. എസ്. എ. ബഷീർ, ഹാരീസ് കെ മുഹമ്മദ്, ഏ. വി. അഷ്റഫ്, കെ. എം. ഷുക്കൂർ, വി. വി. അപർണ, ഹാജറ ടീച്ചർ, ആർ. എം. ഷെഫീന, ഷൈക്ക സുൽത്താന എന്നിവർ പ്രസംഗിച്ചു.