ചാവക്കാട്: ചേറ്റുവപാലത്തിന്റെ അപകടഭീഷണി ശാസ്ത്രീയമായി പരിഹരിക്കണമെന്ന് നവകേരള ദേശീയവാദി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ചേറ്റുവപാലത്തിന്റെ രണ്ട് അറ്റങ്ങളിലുമായി താല്‍ക്കാലികമായി നിര്‍മ്മിച്ചിട്ടുള്ള ഹംമ്പുകള്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കും. പാലത്തിന്റെ മുകള്‍ഭാഗത്തെ ടാറിങ് അടര്‍ത്തിമാറ്റി  ശാസ്ത്രീയമായി വീണ്ടും ടാറിടുകയോ റോഡ് ചിപ്പ് ചെയ്ത് മിനുസം കുറച്ചോ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇര്‍ഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ സലാം കോഞ്ചാടത്ത് അധ്യക്ഷനായി. ആര്‍.വി.അന്‍വര്‍, യു.എം അമല്‍ദേവ്, രഞ്ജിത്ത് മജന്ത്ര, രാജീവ് അഞ്ചിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു. ടോണി തയ്യില്‍ സ്വാഗതവും ഷിജു കെ.എസ്.നന്ദിയും പറഞ്ഞു. പാലത്തിലെ വാഹനാപകടങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദേശീയപാത റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വകുപ്പിലും  ദേശീയപാത അസി.എന്‍ജിനീയര്‍ക്കും പരാതി നല്‍കി.