കറുകമാട് പാലത്തിനടുത്ത് കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നു- പരാതിയുമായി പൗര സമിതി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: കടപ്പുറം കറുകമാട് പാലത്തിനടുത്ത് കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നത് ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു. തൊട്ടടുത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന കോഴിക്കടയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നതെന്നും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെുന്നും ആവശ്യപ്പെട്ട് കറുകമാട് പൗരസമിതി കടപ്പുറം പഞ്ചായത്ത് സെക്രട്ടറിക്കും കടപ്പുറം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും ചാവക്കാട് പോലിസിനും പരാതി നല്‍കി. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കോഴി അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നു ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി സന്ദര്‍ശനം നടത്തുകയും പരാതി ശരിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് പരാതിയില്‍ ആരോപിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.